കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എസ്.സി. ന്യൂ ജനറേഷന്‍ ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി പരീക്ഷയില്‍ മൂന്നു റാങ്കുകളും രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ വിദ്യാര്‍ഥികള്‍ നേടി. ഒന്നാം റാങ്ക് സ്വാതി വി ചെമ്മട്ടംവയല്‍, പുതുവൈ വിജയന്‍ വി.യുടെയും രമ്യ കെ.വി യുടെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഏയ്ഞ്ചലീന ആര്‍ മുന്നാട്, ജയപുരം എ. രാഷന്‍ നായരുടെയും ലക്ഷ്മി സി. യുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അനന്ദു രാമചന്ദ്രന്‍ ചാമുണ്ഡികുന്ന്, ഓട്ടാല തെങ്ങിന്‍തോട്ടത്തില്‍ രാമചന്ദ്ര കൈമളിന്റെയും മിനി രാമചന്ദ്രന്റെയും മകനാണ്.
ബി.എ ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ വിദ്യാര്‍ത്ഥിനി റിയ വിനോ . രാജപുരം ആച്ചിക്കല്‍ എ.ജെ വിനോയുടെയും കെ.പി. റീനാമോളുടെയും മകളാണ്.
രാജപുരം കേളജിന് റാങ്കുകളുടെ തിളക്കം





