അതിരമ്പുഴ: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200/1200)നേടിയ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി അനീഷ ജോഷിക്ക് കളക്ടറാകാന്‍ മോഹം. സയന്‍സ് ഗ്രൂപ്പില്‍ ഗ്രേസ് മാര്‍ക്കില്ലാതെ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടിയ അനീഷയുടെ വിജയത്തിന് ഇരട്ടി മധുരമാണ്. സ്കൂളിന്റെ ജൂബിലി വര്‍ഷത്തിലാണ് ഈ മിന്നും നേട്ടം.
ട്യൂഷന് ഇല്ലാതെയാണ് പഠിച്ചത്. അധ്യാപകര്‍ നല്കിയ പിന്തുണയിലാണ് മികച്ച വിജയം നേടാനായതെന്ന് അനീഷ പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.
കൈപ്പുഴ ഇടവകാംഗം അതിരമ്പുഴ കോട്ടമുറി വാരികാട്ട് ജോഷി തോമസിന്റെ മകളാണ്. കൃഷിക്കാരനാണ് ജോഷി. അമ്മ ബെസി കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രിയില്‍ നഴ്സാണ്. സഹോദരിമാരായ അനീറ്റയും, അഞ്ജലീനയും നഴ്സിംഗ് വിദ്യാര്‍ത്ഥിനികളാണ്.
അനീഷയുടെ വിജയം ക്നാനായ മക്കള്‍ക്ക് അഭിമാനം





