KCC ദുബായ് – Flowerpoint. ae KBL(Knanaya Badminton League) 2025

ദുബായ് കെസിസിയുടെ നേതൃത്വത്തില്‍ അഞ്ചാമത് കെസിസി UAE ലെവല്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് Flowerpoint.ae KBL 2025 മെയ് പതിനെട്ടാം തീയതി ദുബായ് Nad Al Sheba യിലുള്ള കിംഗ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി തുടങ്ങിയ ടൂര്‍ണമെന്റ് കെസിസി യുഎഇ ട്രഷറര്‍ ശ്രീ ജോയ് ജോസഫ് പുന്നമറ്റത്തിലും,ഫാദര്‍ സനീഷ് മാവേലിയിലും CMI ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി.
കെ സി സി ദുബായ് കുടുംബനാഥന്‍ ശ്രീ ഷാജു ജോസഫ് തത്തംകിണറ്റുകര ഏവരെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്തു. ശേഷം ടൂര്‍ണമെന്റ് മെയിന്‍ സ്‌പോണ്‍സര്‍ റെജി തോമസ് വടകര (flowerpoint.ae), ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ശ്രീ മനു എബ്രഹാം നടുവത്തറ, ശ്രീ ജോയ് ജോസഫ് പുന്നമറ്റത്തില്‍, ഫാദര്‍ സനീഷ് മാവേലിയില്‍ എന്നിവര്‍ ചേര്‍ന്ന് ഷട്ടില്‍ സെര്‍വ് ചെയ്തുകൊണ്ട് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശ്രീ ലൂക്കോസ് തമ്പി എരുമേലിക്കര നേതൃത്വം നല്‍കി.

34 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ തോമസ് സ്റ്റീഫന്‍ & അരുണ്‍ അലക്‌സ് എന്നിവര്‍ ഒന്നാം സ്ഥാനവും ഷിജോ കുര്യന്‍ & അജിന്‍ എബ്രഹാം എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ യഥാക്രമം ഡിയോന തോമസ് & ഡിയാനാ തോമസ് എന്നിവര്‍ ഒന്നാം സ്ഥാനവും ടാനിയ മേരി തോമസ് & അലീസ ബിജു എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ആയിരുന്ന റെജി തോമസ് വടകര ( flowerpoint.ae), ഗോള്‍ഡ് സ്‌പോണ്‍സേഴ്‌സ് സജി മാത്യു പരിയത്ത്പടവില്‍ ( Grans Contracting LLC), തോമസ് ചാക്കോ ചെമ്മഴിക്കാട് ( Sanmica& HomeTech), KCWA DUBAI, KCYL DUBAI, ജോബി മാത്യു കുറ്റിയാനില്‍ & ഫാമിലി എന്നിവര്‍ക്കും ബ്രാന്‍ഡിംഗ് സ്‌പോണ്‍സര്‍സ് ആയിരുന്ന ജിനോ കണ്ടാരപ്പള്ളില്‍ (Eminent Graphics), തുഷാര്‍ ജോസ് കണിയാംപറമ്പില്‍ & എബി തോമസ് നെല്ലിക്കല്‍ (Nelka IT Solutions), സപ്പോര്‍ട്ടിംഗ് സ്‌പോണ്‍സര്‍സ് ആയിരുന്ന Romana Drinking Water, Real Time Packers & Movers എന്നിവര്‍ക്കും കെസിസി ദുബായുടെ പേരിലുള്ള നന്ദി അറിയിക്കുന്നു.

ഈ ടൂര്‍ണമെന്റ് ഇത്രയും ഗംഭീരമാക്കാന്‍ സഹായിച്ച ജനറല്‍ കണ്‍വീനര്‍ ശ്രീ മനു എബ്രഹാം നടുവത്തറയുടെ നേതൃത്വത്തില്‍ ഉള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി ശ്രീ സ്റ്റീഫന്‍ ജോസഫ്, ഷാജു ജോസഫ്, ലൂക്കോസ് തോമസ്, തുഷാര്‍ ജോസ്, സജിമോന്‍ കെ സി, ബെന്നി ലൂക്കോസ്, അലക്‌സാണ്ടര്‍ കുര്യാക്കോസ്, ജോളിന്‍ ജോസ്, ബിബു ജെയിംസ്, മനോജ് ജോസഫ്, ജിജി ജോസ്, ടോമി സൈമണ്‍, വിന്‍സെന്റ് വലിയവീട്ടില്‍, ബിജുമോന്‍ ചാക്കോ, ജോസഫ് പി റ്റി, ജോര്‍ജ്കുട്ടി പുളിയാപ്പിള്ളി, ടോം ഏലിയാസ് എന്നിവരുടെയും പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു.
ഈയൊരു ടൂര്‍ണമെന്റ് വളരെ പ്രൊഫഷണല്‍ ആയും സിസ്റ്റമാറ്റിക് ആയിട്ടും നടത്തുവാന്‍ വേണ്ട എല്ലാവിധ സപ്പോര്‍ട്ടും നല്‍കിയത് മിസ്റ്റര്‍ അനിലാഷ് (Badminton Federation Approved Referee) ആയിരുന്നു
ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി കെസിസി ദുബായ് കമ്മിറ്റി അംഗങ്ങളുടെ സഹകരണം പ്രത്യേകമായ പ്രശംസ അര്‍ഹിക്കുന്നു. തുഷാര്‍ ജോസ് കണിയാം പറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സമാപന ചടങ്ങില്‍, കെസിവൈഎല്‍ ദുബായ് അണിയിച്ചൊരുക്കിയ നൃത്ത ചുവടുകള്‍ ഏവരിലും ആവേശം ഉണര്‍ത്തി. സമ്മാനദാനങ്ങള്‍ക്ക് ശേഷം KCC ദുബായ് സെക്രട്ടറി മനോജ് ജോസഫ് പുളിയനാല്‍ ഏവര്‍ക്കും നന്ദി ആശംസിക്കുകയും ചെയ്തു.
ഈ ടൂര്‍ണമെന്റ്ഇനോട് അനുബന്ധിച്ചു ദുബൈ KCWA, KCSL സംഘടനകള്‍ രുചിയെരിയ ഭക്ഷണ പദ്ധര്‍ത്തങ്ങള്‍ ക്കായി സ്റ്റാളു കള്‍ ഒരുക്കുകയും, ലക്കി കൂപ്പണ്‍ വഴി സമ്മാനം കൊടുക്കുകയും , ലേലം വിളി സംഘടിപ്പിച്ചും ആഘോഷമാക്കി. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് ഏകദേശം 250 ഓളം പേര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വൈകുന്നേരം എട്ടരയോട് കൂടി KCYL ദുബായ് സ്‌പോണ്‍സര്‍ ചെയ്ത അത്താഴത്തിന് ശേഷം ഏവരും സന്തോഷത്തോടെ വിവിധ എമിറേറ്റുകളിലേക്ക് മടങ്ങി.UAE ലെ ക്‌നാനായ മക്കളുടെ സൗഹൃദം പുതുക്കുന്നതിനുള്ള ഒരു വേദി കൂടി അയി ദുബായ് കെസിസി സംഘടിപ്പിച്ച ഈ ബാഡ്മിന്റണ്‍ മത്സരം.

 

 

Previous Post

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

എം.എസ്.സി മെഡിക്കല്‍ ബയോ കെമിസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക്

Total
0
Share
error: Content is protected !!