കെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു

മണക്കാട്: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ *ചുങ്കം, പടമുഖം ഫൊറോനകളുടെ സഹകരണത്തോടെ മണക്കാട് സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് മൂന്നാമത് സംയുക്ത ഫൊറോന ക്യാമ്പ് നടത്തപ്പെട്ടു.* അതിരൂപത ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു. അഡ്വ .ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖസന്ദേശം നല്‍കി. ഫൊറോന വികാരി ഫാ ജോണ്‍ ചേന്നാകുഴി അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ്, ചുങ്കം ഫൊറോന ചാപ്ളയിന്‍ ഫാ. ദിപു ഇറപുറത്ത്, പടമുഖം ഫൊറോന ചാപ്ളയിന്‍ ഫാ .സൈജു പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.സി.വൈ.എല്‍ പടമുഖം ഫൊറോനാ പ്രസിഡന്‍്റ് നിതിന്‍ ലുക്കോസ് സ്വാഗതവും, ചുങ്കം ഫൊറോനാ പ്രസിഡന്‍്റ് സ്റ്റീഫന്‍ തങ്കച്ചന്‍ നന്ദിയും പറഞ്ഞു. മണക്കാട് യൂണിറ്റ് പ്രസിഡന്‍്റ് ജിയോ കുന്നപ്പിള്ളി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജെയ്സണ്‍ അറക്കല്‍, സിറിയക് ചാഴികാടന്‍ , പ്രൊഫ.അനില്‍ സ്റ്റീഫന്‍ , ഷെല്ലി ആലപ്പാട്ട് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. കെ.സി.ബി.സിയുടെ മികച്ച മതാധ്യാപകനുള്ള അവാര്‍ഡ് ജേതാവ് യു കെ സ്റ്റീഫന്‍, അതിരൂപത ചാപ്ളയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടി, 25 വര്‍ഷത്തോളമായി യൂണിറ്റ് , ഫൊറോന തലങ്ങളില്‍ കെ.സി.വൈ.എല്‍ നോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സാന്‍്റി കുന്നുംചിറ, മുന്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റായിരുന്ന ഷിനോ കുന്നപ്പിള്ളി എന്നിവരെ യോഗം ആദരിച്ചു.

ചുങ്കം ഫൊറോന ഡയറക്ടര്‍ സാന്‍്റി കുന്നുംചിറയില്‍, അഡൈ്വസര്‍ സി. സിജ , പടമുഖം ഫൊറോന ഭാരവാഹികളായ അഖില്‍ കോച്ചാപ്പിള്ളി ,ബെര്‍ണ മരിയ മാത്യു, അഖില്‍ കുടുംബക്കുഴി, ചുങ്കം ഫൊറോന ഭാരവാഹികളായ മാത്യുസ് സൈമണ്‍, സ്റ്റെഫിയ സ്റ്റീഫന്‍, ആബേല്‍ എബ്രഹാം, മണക്കാട് യൂണിറ്റ് ഭാരവാഹികളായ ജോണ്‍സന്‍, അനീറ്റ, റോബിന്‍,ജോഷ്വവ, ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍,അഡൈ്വസര്‍ സി. റോജിന്‍ എസ്.ജെ.സി, ഷീജ വെള്ളാമറ്റത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Previous Post

അപ്നാദേശ് പ്ളാറ്റിനം ജൂബിലി ചെറുകഥാ മത്സര വിജയികള്‍

Next Post

റാങ്കുകളുടെ തങ്കത്തിളക്കത്തില്‍ ബി.സി.എം കോളേജ്

Total
0
Share
error: Content is protected !!