വാഴ്വ്-2025 ടിക്കറ്റ് വിതരണത്തിന് ഉജ്ജ്വല തുടക്കം

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാഴ്വ് – 2025 ന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കര്‍മ്മം മെയ് 17 ശനിയാഴ്ച Walsall (Birmingham) ല്‍ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേനിയാണ് ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

യുകെയിലെ ക്‌നാനായ മിഷനുകളിലെ ലീജിയന്‍ ഓഫ് മേരിയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങുകളോട് അനുബന്ധിച്ചാണ് ടിക്കറ്റിന്റെ Kick off നടത്തപ്പെട്ടത്. രാവിലെ 10 മണിക്ക് Walsall St. Patrick ചര്‍ച്ചില്‍ വച്ച് ആരംഭിച്ച ജപമാലക്ക് ശേഷം 10.30 ന് പിതാവ് തിരിതെളിച്ച് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ചന്റെ മുഖ്യ കാര്‍മികത്വത്തിലും, യുകെയിലെ ക്‌നാനായ മിഷനുകളിലെ വൈദികരുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെട്ട വിശുദ്ധ ബലി മധ്യേ അഭിവന്ദ്യ അപ്രേം തിരുമേനി വചന സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വാഴ്വിന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കര്‍മ്മം നടത്തപ്പെട്ടു.

വാഴ്വ്- 2025 ന്റെ ജനറല്‍ കണ്‍വീനര്‍ അഭിലാഷ് തോമസ് മൈലപ്പറമ്പില്‍ ഏവരെയും സ്വാഗതം ചെയ്തു. പിന്നീട് വാഴ്വിന്റെ ചെയര്‍മാന്‍ ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ചന്റെ മുഖ്യ പ്രഭാഷണത്തെ തുടര്‍ന്ന് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ റെമി പഴയിടത്ത് സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി ഗ്രാന്‍ഡ് – മെഗാ – പ്ലാറ്റിനം സ്‌പോണ്‍സര്‍മാര്‍ക്ക് ടിക്കറ്റ് നല്‍കിക്കൊണ്ട് പിതാവ് ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ നാലാം തീയതി നടത്തപ്പെടുന്ന വാഴ്വ്വിന് ആശംസകള്‍ അറിയിച്ച് പിതാവ് സംസാരിച്ചു. കോട്ടയം അതിരൂപതയുടെ ലിജന്‍ ഓഫ് മേരിയുടെ കമ്മിസിയം പ്രസിഡന്റ് ശ്രീമതി ലതാ മാക്കില്‍ ചടങ്ങില്‍ പങ്കെടുത്തു, കെസിസി വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ മിസ്റ്റര്‍ മത്തായി നന്ദികാട്ട് ആശംസകള്‍ നേരുകയും തുടര്‍ന്ന് ജോയിന്റ് കണ്‍വീനര്‍ സജി രാമച്ചനാട്ട് ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തപ്പെട്ട വാഴ്വ് യുകെയിലെ ക്‌നാനായ മിഷനുകളുടെ വളര്‍ച്ചയില്‍ അഭൂതപൂര്‍വ്വമായ ഉണര്‍വാണ് സൃഷ്ടിച്ചത്. സഭ – സമുദായ തനിമയില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ വാഴ്വ് ഒക്ടോബര്‍ നാലാം തീയതി ബിര്‍മിംഗ്ഹാംമിലുള്ള ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലില്‍ വെച്ച് നടത്തപ്പെടുന്നു.

തുടര്‍ന്ന് നടത്തപ്പെട്ട കമ്മിറ്റികളുടെ മീറ്റിംഗില്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ഇപ്രാവശ്യത്തെ വാഴ്വ് നടത്തുവാനാണ് തീരുമാനിച്ചത്. കൂടാതെ ഇപ്രാവശ്യത്തെ വാഴ്വ്വിനോടൊപ്പം ഒരു ഭവന നിര്‍മ്മാണ പദ്ധതി നടത്തുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ 15 ക്‌നാനായ മിഷനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത് ടിക്കറ്റ് വിതരണ ഉദ്ഘാടനം വര്‍ണ്ണാഭമാക്കി.

 

Previous Post

മലബാര്‍ റീജിയണ്‍ വിശ്വാസ പരിശീലന പ്രധാന അധ്യാപക യോഗം

Next Post

അപ്നാദേശ് പ്ളാറ്റിനം ജൂബിലി ചെറുകഥാ മത്സര വിജയികള്‍

Total
0
Share
error: Content is protected !!