കണ്ണൂര്‍: മലബാര്‍ റീജിയണ്‍ വിശ്വാസ പരിശീലന പ്രധാന അധ്യാപകരുടെ മീറ്റിംഗ് ശ്രീപുരത്തു വെച്ചു നടത്തപെട്ടു. കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു . മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ.സൈജു മേക്കര സ്വാഗതവും കാറ്റക്കിസം കമ്മീഷന് മെമ്പര്‍, ബെന്നി കുഴിവേലില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘വിശ്വാസ പരിശീലനത്തിന്‍്റെ പ്രാധാന്യവും പ്രസക്തിയും’ എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപതയുടെ റിസോഴ്സ് ടീം അംഗം ജോബി മൂലയില്‍ ക്ളാസ്സ് നയിച്ചു. കൂടാതെ ‘ വാര്‍ഷിക റിപ്പോര്‍ട്ടും സണ്‍ഡേ സ്കൂള്‍ സന്ദര്‍ശനവും’ എന്ന വിഷയത്തില്‍, മലബാര്‍ റീജിയണ്‍ കാറ്റക്കിസം കമ്മീഷന് മെമ്പറും സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍്റെ മലബാര്‍ റീജിയണ്‍ സുപ്പീരിറുമായ സി. ഷൈന ക്ളാസ്സെടുത്തു. 30 പ്രധാന അധ്യാപകര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
മലബാര്‍ റീജിയണ്‍ വിശ്വാസ പരിശീലന പ്രധാന അധ്യാപക യോഗം





