കൂടല്ലൂര്‍: കെ.സി.ഡബ്ള്യൂ.എ കുടല്ലൂര്‍ യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സ്തനാര്‍ബുദ ബോധവത്കരണ സെമിനാറും സൗജന്യ പരിശോധനയും നടത്തി. വനിതാദിനാചരണത്തിന്‍െറ ഭാഗമായാണ് സെമിനാര്‍ സംഘടപ്പിച്ചത്. കാരിത്താസിലെ ഗൈനക്കോളജിക്ക് ഓങ്കോളജിസ്റ്റ് ഡോ. എസ്. സുരഭി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ക്ളാസ് നയിച്ചു. സൗജന്യ പരിശോധനയ്ക്ക് ഡോ. ശ്രുതിയും ഡോ. അനുപമയും നേതൃത്വം നല്കി. 70 പേര് സംബന്ധിച്ചു. പരിപാടിക്ക് സി. സോമിനി എസ്.വി.എം, ഷൈജ ജോസ്, ബിന്ദു സിബി, റെനി ജയന്, മേരി ജോയി എന്നിവര്‍ നേതൃത്വം നല്കി.
സ്തനാര്‍ബുദ ബോധവത്കരണ സെമിനാര്‍ നടത്തി
