ബി സി എം കോളേജിലുള്ള സിസ്റ്റര്‍ സാവിയോ മെമ്മോറിയാല്‍ ഹാളില്‍ 23/02/2025 ല്‍ ചേര്‍ന്ന കെ സി വൈ എല്‍ അതിരൂപത സെനെറ്റ് ക്നാനായക്കാരുടെ തലപ്പള്ളിയായി നിലകൊള്ളുന്ന കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ സമീപകാലത്ത് വികലമാക്കിയതുമായി ബന്ധപെട്ടു ചര്‍ച്ച ചെയ്യുകയും അപലപിക്കുകയും ചെയ്തു. സ്വന്തമായി ചരിത്രം സൃഷ്ടിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടം. എന്നാല്‍ ഇത്തരക്കാര്‍ ക്നാനായ സമുദായത്തിന്‍്റെ ചരിത്രത്തിന്‍്റെ ഭാഗമായി നിലകൊള്ളുന്ന കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ അടിസ്ഥാനരഹിതവും തെളിവുകളും ഇല്ലാതെ വ്യത്യസ്ത രീതിയില്‍ ഉപയോഗിച്ച് സമുദായ അംഗങ്ങളെ ഏറെ വ്രണപ്പെടുത്തി,ചരിത്രത്തെ വളച്ചൊടിച്ച പ്രവ്യത്തിയെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.ഇത്തരം തെറ്റായ പ്രവണതകളില്‍ നിന്നും പിന്നോട്ട് പോകാന്‍ ചരിത്ര ‘നിര്‍മ്മാതാക്കള്‍’ എന്ന് അവകാശപെടുന്നവര്‍ തയാറാകണം എന്ന് കൂടി സൂചിപ്പിക്കുന്നു. ക്നാനായ ജനത ഒറ്റകെട്ടായി പണിതുയര്‍ത്തിയതാണ് കടുത്തുരുത്തി വലിയപ്പള്ളി. ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടരുകയും സംരക്ഷക്കുകയും ചെയ്യുന്ന ആചാര അനുഷ്ഠാങ്ങള്‍ തങ്ങളുടേതാണെന്നു വരുത്തി തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ വിഷയത്തെയും കണ്ടുകൊണ്ടു ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മനോഹരമായി പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന രീതിയില്‍ പള്ളി അങ്കണത്തില്‍ സ്ഥാപിക്കാന്‍ ഇടവക ജനം നേതൃത്വം നല്‍കണമെന്നും താല്പര്യപ്പെടുന്നു എന്നും കെ സി വൈ എല്‍ സെനെറ്റ് ഒന്നടങ്കം ആവശ്യപ്പെട്ടു പ്രമേയം പാസാക്കി.
കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കെ സി വൈ എല്‍ അതിരൂപത സെനെറ്റ്
