കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ നേതൃ സംഗമം ഒരുക്കുന്നു. സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് നേരായ ദിശ ബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നേതൃസംഗമം നടപ്പിലാക്കുന്നത്. നേതൃസംഗമത്തിലൂടെ പഞ്ചായത്തു തലത്തില്‍ നവീനാശയ സ്വരുപികരണം നടത്തുകയും അതിലൂടെ പ്രാദേശികമായി ആവശ്യമായി വരുന്ന നൂതന കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക എന്നതുമാണ് നേതൃ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നടപ്പിലാക്കിയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിനോയി വര്‍ക്കി നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍,മെറിന്‍ എബ്രാഹം, അനിമേറ്റര്‍ ബിന്‍സി സജി, ബിന്‍സി ബിനോഷ് എന്നിവര്‍ പ്രസംഗിച്ചു
നേതൃ സംഗമം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
