ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ (കാര്‍ട്ട്) നേതൃത്വത്തില്‍ ക്നാനായ സമുദായത്തിലെ പടമുഖം ഫൊറോനയിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാമിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടവകതല ലീഡേഴ്സിന്റെയും ഓണ്‍ലൈന്‍ യോഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചു. ഭാവിപ്രവര്‍ത്തനസാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും കര്‍മ്മരേഖ തയ്യാറാക്കുകയും ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ബി സി എം കോളേജിലെ മലയാള വിഭാഗം തലവന്‍ പ്രൊഫസര്‍ അനില്‍ സ്റ്റീഫന്‍, പ്രൊഫ. അലക്സ് ജോര്‍ജ,് ഫാ. റ്റോബി ശൗര്യാമ്മാക്കല്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. പടമുഖം ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍, ഫൊറോനയിലെ വൈദികര്‍, വിശ്വാസ പരിശീലന പ്രധാനാധ്യാപകര്‍, സമര്‍പ്പിതര്‍, റിസോഴ്സ് ടീം അംഗങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനായി നടത്തപ്പെട്ട യോഗത്തില്‍ പങ്കെടുത്തു. ഹൈറേഞ്ചിലെ വിവിധ ഇടവകകളില്‍ നിന്നും ഒന്നു മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും 6 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും ഉള്‍പ്പടെ രണ്ട് ബാച്ചുകളിലായി 140 കുട്ടികള്‍ സംബന്ധിച്ചു.