കോട്ടയം അതിരൂപതയിലെ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ (കാര്‍ട്ട്) നേതൃത്വത്തില്‍ ക്നാനായ സമുദായത്തിലെ പടമുഖം ഫൊറോനയിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഹൈറേഞ്ചിലെ വിവിധ ഇടവകകളിലെ 6 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും ഇടവകതല ലീഡേഴ്സിന്റെയും സംയ്കുതയോഗം സംഘടിപ്പിച്ചു. കുട്ടികളോടും മാതാപിതാക്കളോടുമൊപ്പം ഇടവകകളില്‍ ഇവര്‍ക്കു നേതൃത്വം നല്കുന്ന വികാരിയച്ചന്മാരും വിശ്വാസ പരിശീലന പ്രധാനാധ്യാപകരും സമര്‍പ്പിതരും റിസോഴ്സ് ടീം അംഗങ്ങളും ഓണ്‍ലൈനായി നടത്തപ്പെട്ട യോഗത്തില്‍ പങ്കെടുത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബി സി എം കോളേജിലെ മലയാള വിഭാഗം തലവന്‍ പ്രൊഫസര്‍ അനില്‍ സ്റ്റീഫന്‍ ക്ലാസ്സ് നയിച്ചു. ബഹുമാനപ്പെട്ട പടമുഖം ഫൊറോനാ വികാരി ഫാ. ഷാജി പൂത്തറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്കുതകുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്കി. 74 പേര്‍ യോഗത്തില്‍ പങ്കെടുത്തു.