രാജപുരം ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പൗരന്മാര്ക്കായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ദിവസത്തെ വിനോദ,സൗഹൃദ ഉല്ലാസയാത്ര നടത്തി. പ്രായം കുറെ ആയില്ലേ ഇനി വീട്ടില്‍ ഇരിക്കൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് പ്രായമുയര്‍ത്തുന്ന വെല്ലുവിളികളെ ആടിയും, പാടിയും, സൗഹൃദം പുതുക്കിയും,പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചും ഒരു ദിവസം റാണിപുരത്ത് ചെലവഴിച്ചു. രാജപുരം ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേറ്റര്‍ ബാലചന്ദ്രന് കൊട്ടോടി മുഖ്യ അതിഥിയായിരുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് ജെയിംസ് ഒരാപ്പാങ്കല്‍ അധ്യക്ഷനായിരുന്നു.സോനു ചെട്ടിക്കതോട്ടത്തില്‍, സജി ഒരാപ്പാങ്കല്‍,ജിജി കിഴക്കെപുറത്ത്, ജോണ്സണ് തൊട്ടിയില്‍,മാത്യു കുഴിക്കാട്ടില്‍, ജോസ് നിരപ്പേല്‍,മായ സാബു കദളിമറ്റം എന്നിവര്‍ സംസാരിച്ചു.