മടമ്പം : ‘ഒരു ഉന്നത മൂല്യമുള്ള സമുഹത്തെ വാര്‍ത്തെടുക്കാന്‍ രാഷ്ട്രീയ ബോധമല്ല രാഷ്ട്രബോധമാണ് യുവതലമുറയ്ക്ക് വേണ്ടതെന്ന് ‘ മുന്‍ NSG കമാന്‍ഡോ മനേഷ് പി.വി. . പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷന്‍ ‘കോളേജ് യൂണിയന്‍ സമന്വയ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയില്‍ വളര്‍ന്നു വരേണ്ടുന്ന ദേശസ്‌നേഹം വളര്‍ത്തിയെടുക്കേണ്ട വലിയൊരുത്തരവാദിത്തമാണ് അധ്യാപക വിദ്യാര്‍ത്ഥികളില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം പിന്നണി ഗായിക ഐശ്വര്യ കല്യാണി ഉദ്ഘാടനം ചെയ്തു. ഒപ്പം യൂണിയന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പി.കെ.എം. റിഥംസിന്റെ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമിന്‍ മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോളേജ് പ്രന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍.സി. , സ്റ്റാഫ് അഡൈ്വസര്‍ ഡോ. സിനോജ് ജോസഫ്, പി ടി എ പ്രസിഡന്റ് ജോസഫ് ടി .എം, അലുമിനി അസ്സോസ്സിയേഷന്‍ പ്രസിഡന്റ് നിതിന്‍ നങ്ങോത്,യൂണിയന്‍ യു.യു.സി ഡെനില്‍സണ്‍ വിനോയ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജനറല്‍ സെക്രട്ടറി റോഷ്ണ .സി സ്വാഗതം ഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ അനീന ചാക്കോ നന്ദി അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തി.