ഐസിപിഎ- ജെ മൗരസ് എസ്എസ്പി അവാര്‍ഡ് വിനായക് നിര്‍മ്മലിന് സമ്മാനിച്ചു

മംഗലാപുരം: ഐസിപിഎ- ജെ മൗരസ് എസ്എസ്പി അവാര്‍ഡ് എഴുത്തുകാരനായ വിനായക് നിര്‍മ്മലിന് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ സമ്മാനിച്ചു. ഐസിപിഎ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, സെക്രട്ടറി ഫാ. സുരേഷ് മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. രൂപേഷ് മാട്്ത്ത, ബെല്ലാരി ബിഷപ് ഡോ ഹെന്റി ഡിസൂസ, സൊസൈറ്റി ഓഫ് സെന്റ് പോള്‍സിലെ ഫാ. സജിത്ത്, ഫാ. ജോ, ഫാ. ജോബി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കോഴിക്കോട് ആത്മബുക്സ് പ്രസിദ്ധീകരിച്ച വൈധവ്യം എന്ന കൃതിയെ മുന്‍നിര്‍ത്തി വിനായക് നിര്‍മ്മല്‍ നല്കിയ സാഹിത്യസംഭാവനകളെ ആസ്പദമാക്കിയാണ് അവാര്‍ഡ്. വിധവകള്‍ സമൂഹത്തില്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെയും സമൂഹവും സഭയും അവരുടെ ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെടേണ്ട ആവശ്യകതയെയും ഓര്‍മ്മിപ്പിക്കുന്ന പുസ്തകമാണ് വൈധവ്യം. വിധവകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഇതുപോലൊരു കൃതി മലയാളത്തില്‍ വേറൊന്നില്ല.

Previous Post

ശുദ്ധ ജലത്തിന് ജല ശുദ്ധീകരണ യന്ത്രവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

വയനാട്, വിലങ്ങാട് : സുസ്ഥിര പുനരധിവാസം വേഗത്തിലാക്കണം – കെ.സി.ബി.സി

Total
0
Share
error: Content is protected !!