കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കുമായി സഹകരിച്ച് മടമ്പം ഫൊറോനയിലെ ചമതച്ചാല്‍ കണ്ടകശ്ശേരി, പയ്യാവൂര്‍, തിരൂര്‍, നുച്യാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന 10-വനിതാ സ്വാശ്രയസംഘങ്ങളിലെ 78-വനിതകള്‍ക്ക് ലിങ്കേജ് വായ്പാ പദ്ധതിയുടെ ഭാഗമായി 78-ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ചമതച്ചാല്‍ പള്ളിവികാരി. ഫാ. ജിബിന്‍ കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിക്കുകയും, പദ്ധതിയിലൂടെ മാസ്സ് ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയുമുണ്ടായി. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് സിനിയര്‍ മാനേജര്‍. രാജേഷ്. കെ. അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷമി ബാങ്ക് മൈക്രോക്രഡിറ്റ് ചാര്‍ജ്ജ് ഓഫീസര്‍ അരവിന്ദാക്ഷന്‍. കെ, പദ്ധതി വിശദീകരണം നടത്തി, ധനലക്ഷമി ബാങ്ക് മട്ടന്നൂര്‍ ശാഖാ മാനേജര്‍ ഷൈജു. ഇ. പി ആശംസാപ്രസംഗം നടത്തി. മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി നന്ദി പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി നേതൃത്വം നല്കി.