കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനയുടെ യുവജന ദിനാഘോഷം (FIESTA 2K24)വര്‍ണ്ണാഭമായി

കരിപ്പാടം : കെ.സി.വൈ.എല്‍. കടുത്തുരുത്തി ഫൊറോനയുടെ 2024 വര്‍ഷത്തെ യുവജന ദിനാഘോഷം കരിപ്പാടം സെന്റ് മേരിസ് ക്‌നാനായ ദേവാലയ അങ്കണത്തില്‍ വച്ച് വിവിധ പരിപാടികളോട് കൂടി നടത്തപ്പെട്ടു. കരിപ്പാടം യൂണിറ്റ് ഡയറക്ടര്‍ സണ്ണി വടക്കേപറമ്പില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് യൂണിറ്റ് പ്രസിഡന്റ് ജോര്‍ജുകുട്ടി ഷാജി ചെഞ്ചിട്ടയില്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്റ് അരുണ്‍ സണ്ണി മുകളേലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കരിപ്പാടം വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ സ്വാഗതം അര്‍പ്പിക്കുകയും ഫൊറോന ചാപ്ലിന്‍ ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ചാപ്ലിന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടക്കുഴിയില്‍, മുന്‍ അതിരൂപത പ്രസിഡന്റ് ജോണ്‍ പൂച്ചാക്കാട്ട്, കെ.സി.സി. കരിപ്പാടം യൂണിറ്റ് പ്രസിഡന്റ് ജോമോന്‍ വെളുത്തെടുത്തുമലയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എല്‍. ഫൊറോന സെക്രട്ടറി മരീന ടോജി കണികുളത്തേല്‍ സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് ടീം കട്ടുറുമ്പ് നേതൃത്വം നല്‍കിയ ഗ്രൂപ്പ് ഇന്‍ട്രാക്ടീവ് സെക്ഷന്‍ നടത്തപ്പെട്ടു. വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും, മ്യൂസിക്കല്‍ ഇവന്റിനും, സ്‌നേഹവിരുന്നിനും ശേഷം പരിപാടി അവസാനിച്ചു.

കെ.സി.വൈ.എല്‍. ഫൊറോന വൈസ് പ്രസിഡന്റ് ജോസ്റ്റന്‍ സോജന്‍ കരിശ്ശേരിക്കല്‍, ജോയിന്‍ സെക്രട്ടറി നിജിന്‍ ജോസ് മാരിയില്‍, ട്രഷറര്‍ അഖില ബിനു കുഴിപ്പില്‍, അഡൈ്വസര്‍ സിസ്റ്റര്‍ ഹൃദ്യ, കരിപ്പാടം യൂണിറ്റ് കെ.സി.വൈ.എല്‍., കെ.സി.സി., കെ,സി.ഡബ്ല്യു.എ., എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Previous Post

വത്തിക്കാന്‍ വിശേഷങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐതിഹാസിക യാത്ര

Next Post

മോണിറ്ററിങ് വിസിറ്റ് സംഘടിപ്പിച്ച് മാസ്

Total
0
Share
error: Content is protected !!