അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ക്നാനായ ദമ്പതികളെ ആദരിച്ചു

ബ്രസല്‍സ്സ്: അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ബെല്‍ജിയം ക്നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയിലെ അംഗങ്ങളായ,പറമ്പന്‍ഞ്ചേരി സെന്‍റ് സ്റ്റീഫന്‍ ഇടവകാംഗങ്ങളുമായ കൊച്ചുവീട്ടില്‍ ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളെ ആദരിച്ചു. ബെല്‍ജിയം ക്നാനായ കാത്തലിക് കിട്ടിയേറ്റ കൂട്ടായ്മയുടെ എട്ടാം വാര്‍ഷികത്തോടനുബദ്ധിച്ചാണ് ഈ ദമ്പതിമാരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കുടിയേറ്റത്തിനു വണ്ടി പൊന്നാട അണിയിച്ചും, ഉപഹാരം നല്‍കിയും ആദരിച്ചത്. തുടര്‍ന്ന് ബെല്‍ജിയം കെ.സി.ഡബ്ള്യു.എ ക്കുവേണ്ടി ആല്‍ബി അബ്രഹാമിന്‍്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ഫലകവും, കുതിരപ്പവനും നല്‍കി ആദരിച്ചു. മക്കള്‍ ദൈവത്തിന്‍്റെ ദാനമാണെന്നും ഇവര്‍ ക്നാനായ യുവദമ്പതികള്‍ക്ക് പ്രചോാദനമാന്നെന്നും പിതാവ് പറഞ്ഞു. ജോമെറ്റ് ജോസ് & നിമ്മി ജോമെറ്റ് ദമ്പതികളുടെ മക്കള്‍: മരിയ ജോമെറ്റ്, മിലാനി ജോമെറ്റ്, മിലോ ജോമെറ്റ്, മെലോണ്‍ ജോമെറ്റ്, മെറില്‍ ജോമെറ്റ് എന്നിവരാണ്.

 

 

Previous Post

പേരൻ്റ്സ് ഡേ ആഘോഷിച്ചു

Next Post

KCCME സ്റ്റുഡന്റ്‌സ് ക്യാമ്പ് ജൂലൈ 18, 19 തീയതികളില്‍

Total
0
Share
error: Content is protected !!