‘ EPIC ‘ – ജര്‍മ്മന്‍ ക്‌നാനായ യുവജന സംഗമം ഉത്ഘാടനം ചെയ്തു

ഫ്രാങ്ക്ഫുര്‍ട്ട് : കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ജര്‍മ്മന്‍ ക്‌നാനായ യുവജന സംഗമം EPIC ( Endless Possibilities In Christ ) കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ പരിശുദ്ധ കുര്‍ബാനയോടു കൂടി സംഗമത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ആദ്യമായി ജര്‍മ്മനിയിലെ യുവജനങ്ങളെ സന്ദര്‍ശിച്ച , സംഘടനയുടെ രൂപീകരണത്തിന് മുഖ്യ പങ്കു വഹിച്ച പിതാവിനെ യുവജനങ്ങള്‍ ആവേശപൂര്‍വ്വം നടവിളികളുടെ ആരവത്തോടെ സ്വീകരിച്ചു . പൊതുസമ്മേളനത്തില്‍ കെ.സി.വൈ.എല്‍ ജര്‍മ്മനി പ്രസിഡന്റ് നിധിന്‍ ഷാജി വെച്ചുവെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ‘ നാം എല്ലാവരും ഈശോയെ കണ്ടത്താനുള്ള യാത്രയിലാണ് ആ യാത്രയില്‍ മറ്റുള്ളവരെ ചേര്‍ത്ത് പിടിച്ച് ഒരുമിച്ചായിരിക്കാന്‍ ശ്രമിക്കണമെന്നും, ജര്‍മ്മനിയിലായിരുന്നാലും പൂര്‍വ്വ പിതാക്കന്മാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസ പാരമ്പര്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് സഭാ കൂട്ടായ്മക്കായി വളരാനും മറ്റുള്ളവരെ വളര്‍ത്താനും അങ്ങനെ ക്‌നാനായ സമുദായം മറ്റുള്ളവര്‍ക്ക് നല്ലൊരു മാതൃകയായി തീരണമെന്നും, ക്‌നാനായ സമുദായത്തിന്റെ ഭാവി യുവജനങ്ങളില്‍ ഭദ്രമാക്കണമെന്നും ‘ ഉദ്ഘാടന പ്രസംഗത്തിലൂടെ അഭിവന്ദ്യ പിതാവ് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തി .

കെ.സി.വൈ.എല്‍ ജര്‍മ്മനിക്കു വേണ്ടി യൂണീറ്റ് അംഗവും , ബെര്‍ലിന്‍ യൂണീറ്റ് പ്രസിഡന്റുമായ ജെബിന്‍ ജെയിംസ് കളരിക്കല്‍ രചിച്ച ഗാനം ”കുടിയേറ്റം’ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. സ്പിരിച്ചല്‍ അഡൈ്വസര്‍ ഫാ. ബിനോയ് കൂട്ടനാല്‍ ആമുഖ പ്രഭാഷണവും സിസ്റ്റര്‍ അഡൈ്വസര്‍ സി. ജോമി എസ്.ജെ.സി. ആശംസ പ്രഭാഷണവും നടത്തി. പൂര്‍വ്വപിതാക്കാന്‍മാരുടെ വിശ്വാസ തീക്ഷണതയിലും അനുസരണയിലും വിധേയരായി , ക്രിസ്തുവിലുള്ള അനന്ത സാധ്യതകള്‍ നേടി പോകുന്ന യുവജനങ്ങള്‍ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടന്ന യുവജന സംഗമത്തില്‍ 200 ല്‍ പരം യുവജനങ്ങളും നിരവധി മാതാപിതാക്കളും വിശ്വാസപരിശീലനം നേടുന്ന തിരുബാലസഖ്യത്തിലെ കുട്ടികളും പങ്കെടുത്തു. ഡയറക്ടര്‍ ശ്രീമതി ചിഞ്ചു അന്ന പൂവത്തേല്‍ കെ.സി.വൈ.എല്‍ പതാക ഉയര്‍ത്തി ഔദ്യോഗികമായി തുടക്കം കുറിച്ച സംഗമത്തില്‍ വിവിധ യൂണിറ്റുകളിലെ യുവജനങ്ങളുടെയും വിശ്വാസപരിലീശല കുട്ടികളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. . നിജോ ജോണി പണ്ടാരശേരിയില്‍, തോബിയാസ് പറപള്ളിയില്‍ ,അഞ്ചു പതിപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോജി ജോസഫ് മെത്തായത്ത്, സിജോ സാബു നെടുംതൊട്ടിയില്‍, ബോണി സൈമണ്‍ ഈഴറാത്ത്, ജോയ്‌സണ്‍ കിഴക്കേവള്ളിക്കാട്ടില്‍, അലേന കിഴക്കേവള്ളിക്കാട്ടില്‍ , യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കരിങ്കുന്നത്ത് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Next Post

പേരൻ്റ്സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!