കാര്‍ഡിഫ് : വെയില്‍സിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 16 ഞായറാഴ്ച്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായി ജപമാലയും നൊവേനയും നടന്നു വരികയാണ്.
തിരുനാള്‍ ദിവസം കാര്‍ഡിഫ് St Illtyd’s സ്കൂള്‍ ചാപ്പലില്‍ വച്ച് ഉച്ചതിരിഞ്ഞ് 2.30 pm ന് തിരുനാള്‍ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും സ്നേഹവിരുന്നും നടത്തപ്പെടും.
തിരുനാള്‍ കുര്ബാനയില്ഫാ. ജോബി വെള്ളപ്ലാക്കേല്‍ CST മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ കുര്‍ബാനക്ക് ശേഷം ഭക്തിപൂര്‍വ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വര്‍ണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം വെയില്‍സിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് CRM, ഫാ. ജോസ് കുറ്റിക്കാട്ട് IC എന്നിവര്‍ നേതൃത്വം നല്‍കും.
ഈ തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നതായി തിരുനാള്‍ കമ്മിറ്റിക്കു വേണ്ടി മിഷന് ഡയറക്ടര്‍ റവ. ഫാ. അജൂബ് തോട്ടനാനിയില്‍, ജനറല്‍ കണ്‍വീനര്‍ തോമസ്കുട്ടി കുഴിമറ്റത്തില്‍, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചന് കനകാലയം , ജെയിംസ് ജോസഫ് എന്നിവര്‍ അറിയിച്ചു.
തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ