ഏറ്റുമാനൂരില്‍ കൂടാരയോഗ വാര്‍ഷികം

കോട്ടയം അതിരൂപതയില്‍ കൂടാരയോഗത്തിന് തുടക്കം കുറിച്ച ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവക കൂടാരയോഗത്തിന്റെ 34-മത് വാര്‍ഷിക ആഘോഷങ്ങള്‍ 2024 ജൂണ്‍ 2, ഞായറാഴ്ച വൈകുന്നേരം 4.30 ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.

പതാക ഉയര്‍ത്തലിന് ശേഷം കള്‍ച്ചറല്‍ സെന്ററില്‍ കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് ബെന്നി കറത്തേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.

ഇടവകയിലെ മുന്‍ വികാരിയും മള്ളുശ്ശേരി പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറയില്‍ യോഗം ഉല്‍ഘാടനം ചെയ്യും. ഇടവകയില്‍ പുതിയതായി ചുമതലയേറ്റ ഫാ. ലുക്ക് കരിമ്പിലിന് യോഗത്തില്‍ സ്വീകരണം നല്‍കും.

ഇടവകയില്‍ 10, 12 ക്ലാസ്സുകളില്‍ മികച്ച വിജയം നേടിയവര്‍ക്കും അക്കാദമിക തലത്തിലും കലാ കായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും അവര്‍ഡുകള്‍ നല്‍കും. ഇടവകയിലെ 90 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികളെ മീറ്റിംഗില്‍ ആദരിക്കും.

വാര്‍ഡ് യോഗങ്ങളില്‍ 20 വര്‍ഷം മുടങ്ങാതെ പങ്കെടുത്ത പോളക്കല്‍ ജോസഫ് വത്സമ്മ ദമ്പതികളെയും നഴ്‌സിങ്ങില്‍ PhD നേടിയ Dr. ബിന്ദു കെ. അബ്രാഹാമിനെയും ആദരിക്കുന്നു.

2024-2027 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കൂടാരയോഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ അന്നേ ദിവസം ചുമതല ഏല്‍ക്കുന്നതാണ്.

തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

 

Previous Post

കരിപ്പാടം: മേച്ചേരില്‍ സോണിയ

Next Post

കല്ലറ: അരീച്ചിറയില്‍ തമ്പി

Total
0
Share
error: Content is protected !!