ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷനും സോഷ്യല്‍ ബി വെഞ്ചേഴ്സുമായി സഹകരിച്ച് അന്‍പത് ശതമാനം സബ്സിഡിയോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍ കിറ്റ് വിതരണമൊരുക്കുന്നു. കളിക്കൂട്ടുകാര്‍ക്ക് ഒരു കൈതാങ് എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. സ്കൂള്‍ ബാഗ്, കുട, ചോറ്റുപാത്രം, കുടിവെള്ളത്തിനുള്ള ബോട്ടില്‍, നോട്ടുബുക്ക്, പെന്‍സില്‍ , പേനകള്‍, ജോമെട്രി ബോക്സ്,എന്നിവ അടങ്ങുന്നതാണ് സ്കൂള്‍ കിറ്റ്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നാരകക്കാനം സെന്റ്. ജോസഫ് ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ മേലെട്ട്, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജിജോ ജോര്‍ജ്, ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ജസ്റ്റിന് നന്ദിക്കുന്നേല്‍, ലിഡ സ്റ്റെബിന്, അനിമേറ്റര്‍ മിനി ജോണി, ബിജു പൊരുന്നക്കോട്ട്, തങ്കമ്മ തോമസ്, എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ 235 സ്കൂള്‍ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക,