മണ്ണൂര്‍: മറ്റക്കര മണ്ണൂര്‍ സെന്‍്റ് ജോര്‍ജ് ക്നായ കത്തോലിക്ക പള്ളിയില്‍ പൂര്വ്വപിതാക്കന്മാരായ ക്നായി തോമായുടെയും ഉറുഹ മാര്‍ യൗസേപ്പിന്്റെയും പ്രതിമകള്‍ കര്‍ദ്ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാനിധ്യത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന് ഗീവ്വര്‍ഗ്ഗീസ് മാര്‍ അപ്രേം അനാച്ഛാദനം ചെയ്തു. കോട്ടയം അതിരൂപതയുടെ മുന്നിലുള്ളതു പോലുള്ള പ്രതിമകള്‍ പൊതുയോഗ തീരുമാന പ്രകാരം സെന്‍്റ് ജുഡ് ആര്‍ട്സ് ആണ് നിര്‍മ്മിച്ചത്. ഗ്രേസ് മാത്യു വട്ടകോട്ടയില്‍ സ്പോണ്സര് ചെയ്തു. മറ്റക്കര മണ്ണൂര്‍ പള്ളിയിലെ ക്നാനായ ഇടവകാംഗങ്ങള്‍ സമുദായ പിതാമഹന്മാരെ അനുസ്മരിക്കുന്നതിലും ആദരിക്കുന്നതിലും കോട്ടയം അതിരൂപതയിലെ മറ്റ് ഇടവകകള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പറഞ്ഞു. പള്ളിമുറി നിര്‍മ്മാണത്തോടനുബന്ധിച്ചാണ് പ്രതിമകള്‍ പള്ളിയില്‍ സവിശേഷമായ രീതിയില്‍ നിര്‍മ്മിച്ചത്.