കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ചൈതന്യ പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഉല്ലാസ വിരുന്നൊരുക്കി ബോള്‍ പൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബോള്‍ പൂളുകളില്‍ ഒന്നാണ് ചൈതന്യ പാര്‍ക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ബോള്‍പൂളില്‍ പ്രവേശനം. വിവിധ വര്‍ണ്ണങ്ങളിലുള്ള ബോളുകളാല്‍ നിബിഢമായ പൂളാണ് കുട്ടികള്‍ക്ക് ഉല്ലസ്സിക്കുവാന്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിനോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മഹത്വവും പൗരാണിക തനിമയും പുതുതലമുറയെ പരിചയപ്പെടുത്തുന്ന കാര്‍ഷിക മ്യൂസിയം, വിവിധ നാളുകളെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രവനം, സ്റ്റാച്ച്യു പാര്‍ക്ക്, അക്വേറിയം, ചൈതന്യ ഫുഡ് സോണ്‍, പക്ഷിമൃഗാദികളുടെ പ്രദര്‍ശനം, കാര്‍ഷിക നേഴ്‌സറി, മത്സ്യക്കുളം, ഫോട്ടോ ഷൂട്ട് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്കായി പാര്‍ക്കിനോട് ചേര്‍ന്ന് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.