അന്താരാഷ്ട്ര പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലില്‍ ‘Unite for Parkinsons’ പേഷ്യന്റ് മീറ്റ് സംഘടിപ്പിച്ചു.
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ഡോ. ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ Fr. ഡോ. ബിനു കുന്നത്ത് അധ്യക്ഷ പ്രസംഗം നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍ എബ്രഹാം ആശംസകളും, ഡോ. വൈശാഖ കെ വി (Consultant – Neurology and movement disorder ) നന്ദിയും അര്‍പ്പിച്ചു.
‘പാര്‍ക്കിന്‍സണ്‍സ് രോഗം – ഒരു സമഗ്രമായ അവലോകനം’ എന്ന വിഷയത്തില്‍ നടന്ന ന്യൂറോളജി പാനല്‍ ഡിസ്‌കഷനില്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍ മോഡറേറ്റര്‍ ആയിരുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കാട്രി, ഡയറ്റ് എന്നീ വിഷയങ്ങളില്‍ ഡോ. ഷീല മേരി വര്‍ഗീസ്, ഡോ. ഡെല്‍ന കുര്യന്‍, ഡോ. ചിക്കു മാത്യു, ഡോ. രമ്യ പോള്‍ മുക്കത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. സംഗമത്തില്‍ നൂറോളം രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.