കോട്ടയം : കാരിത്താസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിന്‍്റെ ഒൗദ്യോഗിക ലോഞ്ചിംഗ് നടന്നു. കാരിത്താസ് ഡയറക്ടര്‍ ഫാ .ഡോ. ബിനു കുന്നത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ , ബെന്നി മുണ്ടനാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു . മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. ഏബ്രഹാം സന്നിഹിതനായിരുന്നു .ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോ അവതരണം ശ്രദ്ധേയമായി.
കേരളത്തില്‍ ആദ്യമായി 26 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഇരുനൂറോളം രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട് . ഇന്‍്റെന്‍സിവ് വിസിറ്റ് , റിസ്പെറ്ററി തെറാപ്പി, ക്രിട്ടിക്കല്‍ കെയര്‍ നഴ്സ്, ക്ളിനിക്കല്‍ ഫാര്‍മസിസ്റ്റ് ,ക്ളിനിക്കല്‍ മൈക്രോ ബയോളജി ഇത്തരം സേവനങ്ങള്‍ എല്ലാമുള്ളതാണ് കാരിത്താസിന്‍്റെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. കാരിത്താസ് ഹോസ്പിറ്റലിന്‍്റെ ആരോഗ്യ പരിരക്ഷാ യാത്രയില്‍ നാഴികക്കല്ലാവുകയാണ് ഈ പുതിയ സംരംഭം എന്ന് ഫാ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഡോ അമൃത നന്ദി പറഞ്ഞു.