കോട്ടയം : ബി.സി.എം. കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സമന്വയയുടെ 21മത് സമ്മേളനം നടത്തപ്പെട്ടു. കോളജ് മാനേജര്‍ഫാ. അലക്സ് ആക്കപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡോ. പി.എം നായര്‍ ( റിട്ട. ഡി.ജി.പി ) ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തന വിഭാഗം പ്രസിദ്ധികരിച്ച ബുക്കുകളും, ഹ്വസ്യചിത്രവും ചടങ്ങില്‍ പ്രകാശനം നടത്തി. കാദംബരി കോളജ്, നേപ്പാള്‍, യൂണിവേഴ്സിററി ഓഫ് ജോഹനാസ്ബര്‍ഗ് സൗത്ത് ആഫ്രിക്ക, കേരളാ അസോസിയേഷന് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ്, അസോസിയേഷന് ഓഫ് സ്ക്കൂള് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ്, എന്നിവയുടെ സഹകരണത്തോടെ നടന്ന കോണ്‍ഫറന്‍സിന്റെ മുഖ്യവിഷയം ‘മനുഷ്യക്കടത്തിനെ പ്രതിരോധിക്കൂ, കുട്ടികളുടെ അവകാശ സംരക്ഷണവും നല്ല ഭാവിയും ഉറപ്പുവരുത്തൂ എന്നതായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഡോ. ഐപ്പ് വര്‍ഗ്ഗീസ്സ്, ഡോ. സ്റ്റഫി തോമസ്, പ്രൊഫ. ടി.എം ജോസഫ്, ഫാ. ഫില്‍മോന്‍ കളത്ര, സിജു തോമസ്, സാം കോശി, വര്‍ഷ രഘുനാഥ്, മെര്ലിന് സിബി, അജിത് ടി.ബി , പ്രയ്സ് എസ്.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കലാസന്ധ്യ നടത്തപ്പെട്ടു. പ്രശസ്ത സിനിമാതാരം അക്ഷയ് രാധാക്യഷ്ണന് മുഖ്യാതിഥിയായി.