ജീവായില്‍ അമ്മമാരുടെ സംഗമം നടത്തി

കോട്ടയം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച്, ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍്ററില്‍ വച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ നെഞ്ചോട് ചേര്‍ത്തുവച്ച് വളര്‍ത്തുന്ന അമ്മമാരുടെ സംഗമം നടത്തി. കളികളിലൂടെയും അനുഭവങ്ങള്‍ പങ്കുവെച്ചും മനസ്സിന് പുത്തന്‍ ഉണര്‍വ് പകര്‍ന്ന തികച്ചും വ്യത്യസ്തമായ ‘അമ്മ മനസ്സ് ‘ എന്ന ഈ പ്രോഗ്രാം വിസിറ്റേഷന്‍ കന്യക സമൂഹത്തിന്‍്റെ അസിസ്റ്റന്‍്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സിലിറ്റിന്‍്റെ അധ്യക്ഷതയില്‍ ക്രിസ്തു രാജ കത്തീഡ്രല്‍ വികാരി ഫാ.ജിതിന്‍ വല്ലര്‍കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജീവ കൗണ്‍സിലിംഗ് സെന്‍്റര്‍ ഡയറക്ടര്‍ സി. അഞ്ജിത എസ്. വി. എം സ്വാഗതം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നും വന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ പ്രത്യേകമാംവിധം തയ്യാറാക്കിയ പരിപാടികളിലൂടെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. സ്പീച് തെറാപ്പിസ്റ്റ് മിസ്സിസ് ലക്ഷ്മി ദാസ് ക്ളാസഎ നയിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി. ആനന്ദ് നന്ദി പറഞ്ഞു.

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കൈപ്പുഴ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

Next Post

ചുങ്കം: കളമ്പംകുഴിയില്‍ ജോസഫ് മത്തായി

Total
0
Share
error: Content is protected !!