ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കൈപ്പുഴ ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൈപ്പുഴ മേഖല പ്രവര്‍ത്തനോദ്ഘാടനവും വനിതാദിനാചരണവും കൈപ്പുഴ സെന്റ് ജോര്‍ഡ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ഫൊറോന പ്രസിഡന്റ് മിനി ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ ആമുഖസന്ദേശം നല്‍കി. ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, ഫൊറോന ഭാരവാഹികളായ ലിസി ജയ്മോന്‍, ലൈലമ്മ ജോമോന്‍, സി. ഫ്രാന്‍സി, മോളി സൈമണ്‍, എന്നിവര്‍ പ്രസംഗിച്ചു. മുന്‍ കെ.സി.ഡബ്ല്യു.എ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനം സ്ത്രീകളില്‍ എന്ന വിഷയത്തില്‍ സി. ലിന്റ എസ്.ജെ.സി ക്ലാസ്സ് നയിച്ചു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

 

Previous Post

വിപുലമായ പരിപാടികളോടെ കെ.എസ്.എസ്.എസ് വനിതാദിനാഘോഷം സംഘടിപ്പിച്ചു

Next Post

ജീവായില്‍ അമ്മമാരുടെ സംഗമം നടത്തി

Total
0
Share
error: Content is protected !!