ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നിന്നും സൃതൃഹമായ സേവനത്തിനുശേഷം ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട ലിജോ കൊച്ചുപറമ്പില്‍ അച്ചന് സെ.മേരീസ് ഇടവകാംഗങ്ങള്‍ ഏവരും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്കി . ഒക്ടോബര്‍ 29 ഞായറാഴ്ച 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന് യാത്രയയപ്പ് യോഗത്തില്‍ സെ.മേരീസ് ഇടവക വികാരി ഫാ.സിജു മുടക്കോടില്‍, ക്നാനായ റീജിയന് ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, ചര്‍ച്ച് എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ശ്രീ. സാബു കട്ടപ്പുറം, മതാധ്യാപകരെയും കുട്ടികളെയും പ്രതിനിധികരിച്ചുകൊണ്ട് സി.സി.ഡി സ്കൂള്‍ DRE ശ്രീ.സജി പൂത്രക്കയില്‍, വിമണ്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ജൂലി കൊരട്ടിയില്‍, മെന്‍ മിനിസ്ട്രി ജനറല്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ , എന്നിവര്‍ ലിജോ അച്ഛന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫാ. ലിജോ കൊച്ചുപറമ്പില്‍ ചടങ്ങിന്റെ സമാപനത്തില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച് എക്സിക്യൂട്ടീവും വിവിധ മിനിസ്ട്രി ഭാരവാഹികളും, സിസ്റ്റേഴ്സും ചേര്‍ന്ന് ഇടവകയുടെ പേരിലുള്ള സ്നേഹോപഹാരം ലിജോ അച്ചന് സമ്മാനിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്. ഒ)