ന്യൂ ജേഴ്സിയില്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ന്യൂ ജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്കായുള്ള ചൈല്‍ഡ്ഹുഡ് മിനിസ്ട്രിക്ക് വിവിധങ്ങളായ പരിപാടികളാണ് ഒരു വര്‍ഷത്തേക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹോളി ചൈല്‍ഡ്ഹുഡ് ഇടവക കോര്‍ഡിനേറ്റര്‍മാരായ നീതു കടിയംപള്ളില്‍, അഞ്ചു വാഴക്കാട്ട്, ചിപ്പി വാഴക്കാട്ട്, നിഖില്‍ കൊല്ലാറേട്ട്, മതബോധന പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം, റീജിയണല്‍ കോര്‍ഡിനേറ്റര്‍ സിജോയ് പറപ്പള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

മിഷന്‍ ഞായര്‍ ഫണ്ട് റെയിസിംങ്ങ് വ്യത്യസ്തമാക്കി ന്യൂ ജേഴ്സിയിലെ കുട്ടികള്‍

Next Post

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നല്‍കി

Total
0
Share
error: Content is protected !!