ഫറോക്ക്: എ.എസ്.ഐ.എസ്.സി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ മേഖല കലോത്സവത്തില്‍ ചേവരമ്പലം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാംപ്യന്മാരായി. കുന്നമംഗലം ഓക്സീലിയം നവജ്യോതി സ്കൂള്‍ രണ്ടാം സ്ഥാനവും മാനന്തവാടി സെന്റ് പാട്രിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ഓക്സീലിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സി ജോര്‍ജ് മേള ഉദ്ഘാടനം ചെയ്തു. കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന് ജോണ്‍സ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ സബിത ചെറിയാന്, കൃഷ്ണകുമാരി, സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. സന്തോഷ് ഇരുപ്പക്കാട്ട്, കെ.ജി കോ-ഓര്‍ഡിനേറ്റര്‍ വിജി ജോയ് എന്നിവര്‍ പ്രസംഗിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മേയര്‍ ബീന ഫിലിപ്പ് സമ്മാനവിതരണം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന് ജോണ്‍സ് അദ്ധ്യക്ഷത വഹിച്ചു.