കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു

കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി ആര്‍ വെങ്കിട്ടരാമന്‍ ക്ലാസ് കൈകാര്യം ചെയ്യ്തു. കരിയറുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കെസിവൈഎല്‍ രാജപുരം ഫൊറോന ഡയറക്ടര്‍ ടോമി പറമ്പടത്തുമല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റോബിന്‍ ഏറ്റിയാപ്പള്ളി അധ്യക്ഷനായിരുന്നു. യൂണിറ്റ് ഡയറക്ടര്‍ അഖില്‍ പൂഴിക്കാലാ, സി. ലിസ്‌ന, മരീസാ പുല്ലാഴി, അഭിയാ മരുതൂര്‍, ജെസ്ബിന്‍ ആലപ്പാട്ട്, സാലസ് പറയക്കോണം, ജ്യോതിസ് നാരമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ക്‌നാനായ റീജിയണ്‍ മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം

Next Post

ചേവരമ്പലം സെന്റ് മേരീസ് ഓവറോള്‍ ചാംപ്യന്മാര്‍

Total
0
Share
error: Content is protected !!