ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന് (DKCM) നവ നേതൃത്വം

ന്യൂഡല്‍ഹി: ഹൗസ് ഖാസ് സഹോദയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തപ്പെട്ട ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്റെ (DKCM) ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ കാലാവധി തീര്‍ന്ന തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് M.M ജോയ് പുതുപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് മാത്യു മുല്ലപ്പള്ളി, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ടോം അബ്രഹാം മുത്തൂറ്റില്‍ , യൂത്ത് ആനിമേറ്റര്‍ മനോജ് മാത്യു പാരിപ്പള്ളില്‍ എന്നിവരെ പ്രഖ്യാപിച്ചു. പിന്നീട് വസന്തകുഞ്ച് നിര്‍മ്മല്‍ ജ്യോതിയില്‍ വച്ച് നടത്തപ്പെട്ട DKCM ന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മീറ്റിങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലകള്‍ ഏറ്റെടുത്തു. ജോയ് ജോസഫ് വടക്കേപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജോസ്‌മോന്‍ ബേബി കണിച്ചാട്ടുതറ (ജനറല്‍ സെക്രട്ടറി), തോമസ് കെ. പി. കൊണത്തുവാലയില്‍ (ട്രഷറര്‍), ബിനോയി പി ജോസ് പാലപറമ്പില്‍ (DKCM South Zone Organizer), ഷിജു ജോണ്‍ ചേന്നാത്ത് (DKCM North East Zone Organizer), റെജിമോന്‍ കെ ജോസഫ് കുടുന്തനാംകുഴിയില്‍ (DKCM West Zone Organizer), ജോര്‍ജ് മാത്യു പാലത്തടത്തില്‍ (DKCM East Zone Organizer) എന്നിവര്‍ തല്‍സ്ഥാനങ്ങള്‍ തുടരുന്നു.

 

Previous Post

ക്‌നാനായ സ്റ്റാര്‍സ് ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

Next Post

കൂടല്ലൂര്‍: ഊരോത്ത് ചാക്കോച്ചന്‍

Total
0
Share
error: Content is protected !!