കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു; മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താത്ക്കാലിക ചുമതല

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു. പകരം കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനെ താത്ക്കാലിക ചുമതല നല്‍കി. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ സിനഡ് തിരഞ്ഞെടുക്കും. അതുപോലെ എറണാകുളം, – അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ബോസ്‌കോ പുത്തൂരിനെയും നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഒഴിഞ്ഞത്. 2011 മുതലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് മാര്‍ ആലഞ്ചേരി എത്തിയത്. കര്‍ദ്ദിനാള്‍ എന്ന പദവിയില്‍ തുടരും. തന്‍െറ അപേക്ഷ പരിഗണിച്ചാണ് സ്ഥാനം ഒഴിഞ്ഞതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍  അറിയിച്ചത്.

Previous Post

ചുള്ളിക്കര :  മുളവനാല്‍ അന്നമ്മ

Next Post

ഫെന്‍സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പി.കെ.എം കോളജ് ജേതാക്കള്‍

Total
0
Share
error: Content is protected !!