കാലഘട്ടത്തിന്‍്റെ പ്രതിസന്ധികളെ യുവജനങ്ങള്‍ സമചിത്തതയോടെ നേരിടണം- മാര്‍ ജോസഫപണ്ടാരശേരില്‍

രാജപുരം: പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍്റെ ഭാഗമായി കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ യുവജന സംഗമം നടന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. രാജപുരം, പനത്തടി ഫൊറോനകളിലെയും, മറ്റ് ഇടവകകളിലെയും യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.
വിശ്വാസത്തില്‍ നിന്ന് അടിപതറാതെ കാലഘട്ടത്തിന്‍്റെ പ്രതിസന്ധികളെ യുവജനങ്ങള്‍ സമചിത്തതയോടെ നേരിടണമെന്ന് മാര്‍ പണ്ടാരശ്ശേരിയില്‍ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട വിശ്വാസം അതിന്‍്റെ ആത്മീയതയും, പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ട് വരുംതലമുറയ്ക്ക് പകര്‍ന്ന് നല്‍കണമെന്നും സൂചിപ്പിച്ചു. സാമൂഹിക,കുടുംബ ബന്ധങ്ങളില്‍ സത്യസന്ധതയോടെ ഇടപെടണമെന്നും യൗവനത്തിന്‍്റെ വിശുദ്ധിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കരുതലോടെ പ്രതിരോധിക്കണമെന്നും പിതാവ് ജനങ്ങളോട് ആവശ്യപ്പെട്ടു. ലോകത്തിന്‍്റെ ഏതു ഭാഗത്തിരുന്നാലും ദൈവവിശ്വാസത്തിന്‍്റെ പവിത്രതയും, വിശ്വാസ സമൂഹത്തിന്‍്റെ കൂട്ടായ്മയും വളര്‍ത്തിയെടുക്കുവാന്‍ യുവ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ പണ്ടാരശേരില്‍ പറഞ്ഞു.

Previous Post

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും

Next Post

ശതോത്തര രജത ജൂബിലി സ്മാരക കുരിശു പള്ളി വെഞ്ചിരിച്ചു

Total
0
Share
error: Content is protected !!