യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് നോമ്പുകാല കൂട്ടായ്മ ഏപ്രില്‍ 12 ന്.

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് കൂട്ടായ്മ നടത്തപ്പെടുന്നു. എല്‍മസ്റ്റ് ഇമാക്യുലെയ്റ്റ്കണ്‍സെപ്ഷന്‍ കാത്തലിക് ചര്‍ച്ച് അസോസിയേറ്റ് വികാര്‍ ഫാ. ബെന്‍സസ് കൂട്ടായ്മയില്‍ ധ്യാന ചിന്തകള്‍ പ്രത്യേകമായി പങ്കുവെയ്ക്കും. അന്നേ ദിവസം രാത്രി 8.30 pm ന് ആരാധനയോടെ കൂട്ടായ്മ സമാപിക്കും. നോമ്പിന്റെ ചൈതന്യത്തില്‍ ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ ജിവിത നവീകരണത്തിന്റെ മുഹൂര്‍ത്തമാക്കി മാറ്റാന്‍
യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തപ്പെടുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷനില്‍ സ്റ്റെം എഡ്യൂക്കേഷന്‍ പരിശീലനം തിങ്കളാഴ്ച സമാപിക്കും

Next Post

വഖഫ്‌ഭേദഗതി ബില്‍ രാജ്യത്ത്‌ നിയമമാകുമ്പോള്‍

Total
0
Share
error: Content is protected !!