ലോക – ജലദിനാഘോഷവുമായി മാസ്സ് വനിതാ സ്വാശ്രയ സംഘാംഗങ്ങള്‍

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക ജലദിനം സംഘടിപ്പിച്ചു. ശുദ്ധജലത്തിന്റെ മൂല്ല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ശുദ്ധ ജലശ്രോതസ്സുകളുടെ ബുദ്ധിവൂര്‍വ്വമായ ഉപയോഗത്തിന് അഹ്വാനം നല്കുന്ന ജലദിനം; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാ സ്വാശ്രയസംഘാംഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്വാശ്രയസംഘാംഗങ്ങള്‍ ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റിയിലെ ആലക്കുന്ന് ഹെല്‍ത്ത് സെന്റര്‍ പരിസരത്തുള്ള കിണര്‍ ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആലീസ് ജെയിംസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജപുരം മേഖലയിലെ ചുള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന തേജസ്സ് ഗ്രൂപ്പ് അംഗങ്ങള്‍, മാലക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന അഭയ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ അനവധി കുടുംബങ്ങള്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തെ ആശ്രയിക്കുന്ന പൊതുകിണറുകള്‍ ശുചിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാശ്ര യഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്കി.

Previous Post

കാന്തളത്ത് പിതൃദിനവും സെന്‍റ് ജോസഫ് ദിനവും ആഘോഷിച്ചു

Next Post

മോനിപ്പള്ളി: തേരാടിയേല്‍ സ്മിജു

Total
0
Share
error: Content is protected !!