കോട്ടയം അതിരൂപത ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദൈവവിളി ക്യാമ്പുകള്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററിലും കണ്ണൂര്‍ ശ്രീപുരം ബഹു മറിയം പാസ്റ്ററല്‍ സെന്ററിലും ആരംഭിച്ചു.ആണ്‍കുട്ടികള്‍ക്കായി ചൈതന്യയില്‍ നടക്കുന്ന ദൈവവിളി ക്യാമ്പ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളില്‍ നിന്നായി 77 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.
പെണ്‍കുട്ടികള്‍ക്കായി ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന മലബാര്‍ റീജന്‍ കെ.സി.വൈ.എല്‍. ചാപ്ലിന്‍ റവ. ഫാ. സൈജു മേക്കര ഉദ്ഘാടനം ചെയ്തു. ദൈവവിളി കമ്മീഷന്‍ അംഗങ്ങളും വൊക്കേഷന്‍ പ്രമോട്ടര്‍മാരും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു.