വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം

പുന്നത്തുറ: വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 71-ാമത് വാര്‍ഷികം പുന്നത്തുറ സെന്റ് തോമസ് പാരീഷ് ഹാളില്‍ നടത്തി. പാല തൂപത മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.സി പ്രസിഡന്റ് ടോം തോമസ് അദ്ധ്യക്ഷത വഹിച്ചു.
കിടങ്ങൂര്‍ എ.സി ആദ്ധ്യാത്മീകോപദേഷ്ടാവ് ഫാ. ജോയി കാളവേലില്‍ അനുഗ്രഹ പ്രഭാഷണവും വിജയപുരം സി.സി പ്രസിഡന്റ് പി. എം രാജേഷ് മുഖ്യപ്രഭാഷണവും പുന്നത്തുറ കോണ്‍ഫ്രന്‍സ് ആദ്ധ്യാത്മികോപദേഷ്ടാവ് ഫാ. ജയിംസ് ചെരുവില്‍ ആശംസാപ്രസംഗവും നടത്തി.
കോട്ടയം സി.സി. സെക്രട്ടറി ഡോണ്‍ബോസ്‌കോ പതിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.സി. ട്രഷറര്‍മാരായ എന്‍.സി തോമസും എന്‍. കെ ജോസഫും യഥാക്രമം ലോക്കല്‍ ഫണ്ടിന്റേയും വിദേശ ഫണ്ടിന്റേയും കണക്കുകള്‍ അവതരിപ്പിച്ചു. സി.സി യുടെ വയനാടു പുനരുദ്ധാരണ പദ്ധതി സി.സി പ്രോജക്ട് ഓഫീസര്‍ കെ. ജെ. ജോസ് അവതരിപ്പിച്ചു.
2023-24 വര്‍ഷത്തേ പ്രവര്‍ത്തനങ്ങളേ ആസ്പദമാക്കി കോട്ടയം സി. സി യിലേ 119 കോണ്‍ഫ്രന്‍സുകളില്‍ നിന്നും ബെസ്റ്റ് കോണ്‍ഫ്രന്‍സുകളായി തെരഞ്ഞെടുക്കപ്പെട്ട സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഫ്രന്‍സിനും പയ്യാവൂര്‍ ടൗണ്‍ സെന്റ് ആന്‍സ് പുരുഷ കോണ്‍ഫ്രന്‍സിനും സ്മരണികയും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. പുതിയതായി നിര്‍മ്മിച്ച സി.സിയുടെ വെബ്‌സൈറ്റ് ”ംംം.്ശിരലിറേലുമൗഹസീേേമ്യമാ” മാര്‍ മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.
പാട്രിക്ക് ഓട്ടപ്പള്ളില്‍ സ്വാഗതവും ബിനു സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. അലക്‌സ് വിശാഖംതറ, അനൂപ് പോള്‍, ജോസ് മാവേലില്‍, ബാബു കോച്ചാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

വാകത്താനം: കൊക്കരവാലയില്‍ പെണ്ണമ്മ ജോര്‍ജ്

Next Post

ചുള്ളിക്കര: തഴങ്ങനാംകുന്നേല്‍ തോമസ്

Total
0
Share
error: Content is protected !!