ഊര്‍ബാനിയാന യൂണിവേഴ്സിറ്റിയുടെ അസ്തിത്വം നിലനിറുത്തണമെന്ന് ഫാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു. കത്തോലിക്കസഭയുടെ മിഷനറി യൂണിവേഴ്സിറ്റിയുടെ ‘അസ്തിത്വവും ഭാവിയും’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനത്തെിയ സുവിശേഷവത്കരണ ഡിക്കാസ്റ്ററിയുടെ അംഗങ്ങള്‍ക്കനുവദിച്ച സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ . മിഷനറി പരിശീലനം നടത്തുന്ന ഊര്‍ബാനിയന്‍ യൂണിവേഴ്സിറ്റി റോമിലെ മറ്റ് യൂണിവേഴ്സിറ്റികളുമായി ലയിപ്പിക്കണം എന്ന അഭിപ്രായത്തെ മാര്‍പാപ്പ എതിര്‍ത്തു. ഇന്നലെ (ഓഗസ്റ്റ് 30) ഡിക്കാസ്റ്ററി പ്രതിനിധികളോട് പിതാവ് ഇപ്രകാരം പറഞ്ഞു: “400 വര്‍ഷത്തെ മിഷനറി പാരമ്പര്യമുള്ള ഊര്‍ബര്‍ യൂണിവേഴ്സിറ്റി എന്തു ത്യാഗം ചെയ്തും നിലനിറുത്തണം” വത്തിക്കാന്‍്റെ പ്രസിദ്ധീകരണ വിഭാഗമായ “ലിബ്രേരിയ എഡിറ്റ്റിച്ചെ വത്തിക്കാനാ” പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിക്ക് ആവശ്യമായ സഹായഹസ്തം നല്കുമെന്ന് ഉറപ്പു നല്കി. ഇപ്പോഴുള്ള 62 പ്രൊഫസര്‍മാരെയും 113 അസിസ്റ്റന്‍്റ് പ്രൊഫസര്‍മാരെയും യഥാക്രമം 47-40 ലേക്ക് ആക്കുവാനും ആലോചനയുണ്ട്.
ഈ യൂണിവേഴ്സിറ്റിയുടെ മിഷന്‍ പരിശീലനം സാര്‍വത്രിക സഭയ്ക്ക് അത്യാവശ്യമാണ്. ആയതിനാല്‍ ഊര്‍ബാനിയാന നിലനിറുത്തുവാനുള്ള സാമ്പത്തിക ഫണ്ടുകള്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററി കണ്ടത്തെിയേ മതിയാവൂ. കത്തോലിക്ക വിശ്വാസികള്‍ കുറഞ്ഞ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആഫ്രിക്കന്‍ – ഏഷ്യന്‍ സഭകള്‍ക്ക് ഇത് വലിയൊരു ആശ്വാസം തന്നെ.
ഫാ. തോമസ് കോട്ടൂര്‍