ഉഴവൂര്‍ വോളി: അങ്കമാലി ഡി.ഐ.എസ്.ടി കോളജിന് പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ്

ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരള ഇന്‍്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്‍്റുകളുടെ ഒൗപചാരികമായ ഉദ്ഘാടനം പാലാ എം.എല്‍. എയും, മുന്‍ രാജ്യാന്തര വോളിബോള്‍ താരവുമായ ശ്രീ. മാണി സി.കാപ്പന്‍ നിര്‍വ്വഹിച്ചു.
പുരുഷന്‍മാര്‍ക്കായി 34-ാ മത് ബിഷപ്പ് തറയില്‍ സ്മാരക വോളിബോള്‍, വനിതകള്‍ക്കായി 33 -ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍,17-ാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക ഫുട്ബോള്‍,9-ാമത് ഗോള്‍ഡന്‍ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്‍്റണ്‍ എന്നിവയായിരുന്നു കായിക മേളയിലെ വിവിധ മത്സരയിനങ്ങള്‍.

അങ്കമാലി (DIST) കോളേജാണ് പുരുഷ വിഭാഗം വോളിബോള്‍ ടൂര്‍ണമെന്‍്റിന്‍്റെ ജേതാക്കള്‍. വനിതാ വിഭാഗം ഇന്‍്റര്‍ കോളേജിയറ്റ് വോളി ബോള്‍ ടൂര്‍ണമെന്‍്റിന്‍്റെ ജേതാക്കള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജുമാണ്.ഫുട്ബോള്‍ ടൂര്‍ണമെന്‍്റിന്‍്റെ വിജയികള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജും,ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റിന്‍്റെ ജേതാക്കള്‍ കുട്ടിക്കാനം മരിയന്‍ കോളേജുമാണ്.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈക്കം ഡി.വൈ.എസ്.പി സിബിച്ചന്‍ ജോസഫ്,കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി ബിജു കെ. സ്റ്റീഫന്‍, എം.ജി യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാറും,കോട്ടയം അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ജോസ് ജെയിംസും വിതരണം ചെയ്തു. മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതം ആശംസിച്ചു.കോളേജിലെ കായിക വിഭാഗം മേധാവി ഡോ. മാത്യൂസ് അബ്രഹാം കൃതജ്ഞത പറഞ്ഞു. ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, ടൂര്‍ണമെന്‍്റ് കണ്‍വീനര്‍ ഡോ. തോമസ് കെ.സി, സെക്രട്ടറി ഡോ. മാത്യൂസ് അബ്രഹാം എന്നിവര്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കി.

Previous Post

മിലന്‍ സാബു സ്വര്‍ണ്ണ മെഡല്‍ നേടി

Next Post

ക്വിസ് മത്സരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!