ഇ.ജെ ലൂക്കോസ് മെമ്മോറിയല്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍ : ഇ.ജെ ലൂക്കോസ് എള്ളങ്കില്‍ സ്മാരക ട്രസ്റ്റിന്‍്റെ നേതൃത്വത്തില്‍ 1.25 കോടി രൂപ മുടക്കി ഒഎല്‍എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ നിര്‍മിച്ച സ്റ്റേഡിയം ഉദ്ഘാടനം, മുന്‍ രാഷ്ര്ടപതി ഡോ.കെ.ആര്‍ നാരായണന്‍, കുമ്മനത്ത് ഇട്ടുപ്പ് കത്തനാര്‍, മുന്‍ എംഎല്‍എമാരായ ജോസഫ് ചാഴികാടന്‍, ഇ. ജെ ലൂക്കോസ് എന്നിവരുടെ അര്‍ധകായ പ്രതിമകളുടെ അനാഛാദനം എന്നിവ നടത്തി.
ഇട്ടൂപ്പ് കത്തനാരുടെ പ്രതിമ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടിലും ഡോ.കെ.ആര്‍ നാരായണന്‍്റെ പ്രതിമ മന്ത്രി പി.പ്രസാദും ജോസഫ് ചാഴികാടന്‍ പ്രതിമ കെ.സി ജോസഫും ഇ ജെ ലൂക്കോസിന്‍്റെ പ്രതിമ പി. ജെ ജോസഫ് എ.എല്‍എയും അനാഛാദനം ചെയ്തു. ഫ്ലഡ്ലിറ്റ് കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപിയും നടപ്പാത മാണി സി.കാപ്പന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം സമര്‍പ്പണം ഫൊറോന വികാരി ഫാ.അലക്സ് ആക്കപ്പറമ്പില്‍ നിര്‍വഹിച്ചു. മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി സ്റ്റേഡിയം ഉദ്ഘാടനം പി.ജെ ജോസഫ് എംഎല്‍എയും നിര്‍വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടത്തിയ റാലി പ്രഫ.സണ്ണി തോമസും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് രാജു ജോണ്‍ ചിറ്റേ ത്ത്, പഞ്ചായത്ത് പ്രസിഡന്‍്റ് കെ. എം തങ്കച്ചന്‍, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ഡോ.സി ന്ധുമോള്‍ ജേക്കബ്, തോമസ് ചാഴികാടന്‍, ഇ. ജെ ലൂക്കോസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. എം ജോസഫ് അഞ്ചുകുന്നത്ത്,ഇ.ജെ ലൂക്കോ സിന്‍്റെ കുടുംബാംഗം സെനിത്ത് ലൂക്കോസ്, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സജോ സൈമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Previous Post

ദൈവവിളി ക്യാമ്പുകള്‍ ആരംഭിച്ചു

Next Post

പിറവം ഫൊറോന പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു

Total
0
Share
error: Content is protected !!