ഉഴവൂരില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം യോഗം നടത്തി

ഉഴവൂര്‍: ഉഴവൂര്‍ പള്ളിയിലെ സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ 60 വയസ് മുതല്‍ 101 വയസുവരെയുള്ളവര്‍ പള്ളിയില്‍ ഒത്തുചേര്‍ന്നു. ജീവിതസായന്തനം മറ്റുള്ളവര്‍ക്ക് ഭാരമാകാതെ എങ്ങനെ ഫലപ്രദമായി ജീവിക്കാം എന്നതിനെക്കുറിച്ച് ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ ക്ലാസ് നയിച്ചു. വികാരി ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, പ്രൊഫ. ജോസഫ് ജോര്‍ജ് കാനാട്ട്, ജോസ് കൈപ്പാറേട്ട്, തോമസ് മുളയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉഴവൂര്‍ പള്ളിയുടെയും പള്ളിയോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളുടെയും നാടിന്റെയും വികസനത്തിന് ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വിയര്‍പ്പൊഴുക്കിയ പഴയ തലമുറ ഒത്തുചേര്‍ന്ന് നല്ല ഓര്‍മ്മകള്‍ അയവിറക്കി. അതോടൊപ്പം ജീവിതസായന്തനത്തില്‍ തങ്ങള്‍ ഒറ്റപ്പെടുന്നതിന്റെ നൊമ്പരവും അവര്‍ പങ്കുവച്ചു. പള്ളിയോട് ചേര്‍ന്ന് വാര്‍ദ്ധക്യകാലം ഒരു കുടക്കീഴില്‍ വസിക്കുന്നതിനുള്ള വൃദ്ധസദനം എന്ന സംവിധാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നു. 101 വയസിലേക്ക് പ്രവേശിച്ച കൊട്ടാരത്തില്‍ ചാക്കോയെ മെമെന്റോ നല്കി ആദരിച്ചു. 70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സമ്മാനം നല്കി.

 

Previous Post

വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് ഭവന സന്ദര്‍ശനം നടത്തി

Next Post

മാര്‍ തോമസ് തറയില്‍ പിതാവിന്റെ 49-ാം ചരമവാര്‍ഷികദിനാചരണം ജൂലൈ 26 ന്

Total
0
Share
error: Content is protected !!