ജോസ് എബ്രഹാം മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ക്വിസ്

ഉഴവൂര്‍: ഒ എല്‍ എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച പതിമൂന്നാമത് ജോസ് എബ്രഹാം മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 51 ടീമുകള്‍ പങ്കെടുത്തു. ജോബി ചെറുകുന്നത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന ജോസ് എബ്രഹാം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉഴവൂര്‍ ബ്രാഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന 7501 രൂപ ക്യാഷ് അവാര്‍ഡും കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം ഒന്നാം സ്ഥാനം നേടി കരസ്ഥമാക്കി. നടുവീട്ടില്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഇ. എസ് . ഉതുപ്പാന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 5001 രൂപ ക്യാഷ് അവാര്‍ഡും വൈക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി കരസ്ഥമാക്കി. അധ്യാപക സംഘം ഉഴവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും, കാനറാ ബാങ്ക് ഉഴവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 രൂപ ക്യാഷ് അവാര്‍ഡും സെന്റ്.മൈക്കിള്‍സ് എച്ച്എസ്എസ് പ്രവിത്താനം മൂന്നാം സ്ഥാനം നേടി കരസ്ഥമാക്കി . ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. എല്‍ബിന്‍ തിരുനെല്ലി പറമ്പില്‍ അധ്യക്ഷത വഹിച്ചു . ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. അലക്‌സി ഏവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡണ്ട്  സ്റ്റീഫന്‍ ജോണ്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്വിസ് മാസ്റ്റര്‍ ഷാജി സി മാണി ക്വിസ് മത്സരം നടത്തി. അധ്യാപകരായ മാത്തുക്കുട്ടി എബ്രഹാം, ഫാ. ബോബി ജോസ് കുര്യന്‍, ജോസ് ജെയിംസ്, അനീഷ് ഫിലിം, ഷൈജ മാത്യു ,അഞ്ചു തോമസ്, മരിയ ചാക്കോ, തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

 

Previous Post

മാഞ്ഞൂര്‍സൗത്ത്: വള്ളോപ്പള്ളില്‍ തോമസ് ജോസഫ്

Next Post

ജീസസ് യൂത്ത് ലീഡേഴ്സ് ട്രെയിനിങ് നടത്തി

Total
0
Share
error: Content is protected !!