ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ ദാന ചടങ്ങും ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഈ വര്‍ഷം വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദ ദാന ചടങ്ങും ഓണേഴ്‌സ് ബി രുദ പ്രോഗ്രാമുകളുടെ കോളജ് തല ഉദ്ഘാടനവും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിക്കും. ജൂലൈ 1ാം തീയതി തിങ്കളാഴ്ച രാവിലെ 09.30 ന് ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ തിയേറ്ററില്‍ വച്ച് നടക്കുന്ന യോഗത്തില്‍ കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിക്കുന്നതാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ Model II English പ്രോഗ്രാമിന് 6 -ാം സ്ഥാനം നേടിയ സൂര്യജിത്തിനേയും A+, A ഗ്രേഡുകള്‍ നേടിയ മറ്റ് വിദ്യാര്‍ത്ഥികളേയും ആദരിക്കുകയും ചെയ്യുന്നതാണ്.

Previous Post

പുന്നത്തുറ: കടമുറിയില്‍ മത്തായി ഉലഹന്നാന്‍

Next Post

പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളി ചതുര്‍ശതാബ്ദി ആഘോഷം: ദീപശിഖാ പ്രയാണത്തിനു തുടക്കമായി

Total
0
Share
error: Content is protected !!