ഉഴവൂര്‍ കോളേജില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് Quaesitio 24 ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍: ‘നല്ല നാളേയ്ക്കായ് സുസ്ഥിര വികസനം ‘എന്ന വിഷയത്തില്‍  സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് Queasitio 24ന്റെ ഉദ്ഘാടനം ശ്യാംചന്ദ് സി. IFS നിര്‍വഹിച്ചു. സുസ്ഥിര വികസനം എന്ന ആശയത്തിന്റെ അന്താരാഷ്ട്ര മാനത്തെ കുറിച്ചും അന്തര്‍ദേശീയ നയങ്ങളുടെ ചാലക ശക്തിയായി മാറേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഡോ. മുഹമ്മദ് ഹാത്ത ( കുസാറ്റ് ) മുഖ്യപ്രഭാഷണത്തിലൂടെ വിഷയാവതരണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ മാത്യു അധ്യക്ഷനായ സമ്മേളനത്തില്‍ കോളേജ് ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ആമുഖപ്രഭാഷണം നടത്തി. Quaesitio 24 കോര്‍ഡിനേറ്റര്‍ ഡോ. തോമസ് കെ. സി. സ്വാഗതവും റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ ഡോ. ജിഷ ജോര്‍ജ് കൃതജ്ഞതയും അര്‍പ്പിച്ചു. കോണ്‍ഫറന്‍സില്‍ ഓഫ്ലൈന്‍/ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ക്ഷണിക്കപ്പെട്ട പ്രഭാഷകരായ ഡോ. രാജേഷ് കെനോത് (കുഫോസ്), ഡോ. ജോസ് ചാത്തുകുളം, ശ്രീമതി. ഷെറിന്‍ തണ്ടുപാ റക്കല്‍ (ന്യൂ ഡല്‍ഹി), ഡോ. നൈക് ദത്താനി (കാനഡ), ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ (കേരള സര്‍വകലാശാല), ഡോ. എബി സി. പൗലോസ് (ചെക്ക് റിപ്പബ്ലിക് ), ഡോ. എമില്‍ഡാ ജോസഫൈന്‍ (ഉസ്‌ബെക്കിസ്താന്‍)തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണങ്ങള്‍ നടത്തും. പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ  സി. ആര്‍. നീലകണ്ഠന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. എഴുപതില്‍ അധികം പേപ്പറുകള്‍ ഈ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടും. പേപ്പറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ പിയര്‍ റിവ്യൂഡ് ജേര്‍ണലായ ‘ഓറിയോളില്‍’ പ്രസിദ്ധീകരിക്കുന്നതാണ്.

 

 

Previous Post

എം.ജി കലോത്സവത്തില്‍ ബി.സി.എം കോളജിന് മികച്ച നേട്ടം

Next Post

ത്രോ ബോള്‍ : പി. കെ. എം കോളേജ് ചാമ്പ്യന്മാര്‍

Total
0
Share
error: Content is protected !!