ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സി

സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്കായി 2024 ഒക്‌ടോബര്‍ 22 മുതല്‍ 30 വരെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു. പുരുഷന്‍മാര്‍ക്കായി 34-ാമത് ബിഷപ്പ് തറയില്‍ സ്മാരക വോളിബോള്‍, വനിതകള്‍ക്കായി 33-ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍, 17-ാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മാരക ഫുട്‌ബോള്‍, 9-ാമത് ഗോള്‍ഡന്‍ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയാണ് കായികമേളയിലെ വിവിധ മത്സരയിനങ്ങള്‍.
ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം പാലാ എം.എല്‍.എ.യും മുന്‍ രാജ്യാന്തര വോളിബോള്‍ താരവും കൂടിയായ ശ്രീ. മാണി സി. കാപ്പന്‍, ഒക്‌ടോബര്‍ 22 ന് രാവിലെ 9.30 നു നിര്‍വഹിക്കുന്നതാണ്. സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അദ്ധ്യക്ഷത വഹിക്കുന്നതാണ്. വോളിബോള്‍ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്‌ടോബര്‍ 24 നു ഉച്ചക്ക് 12 മണിക്ക് കോട്ടയം എസ്. പി. ശ്രീ. ഷാഹുല്‍ ഹമീദ് ഐ.പി.എസ്. നിര്‍വ്വഹിക്കുന്നതാണ്. പ്രോ. മാനേജര്‍ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിക്കും.
ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ മത്സരങ്ങളുടെ സമ്മാനദാനം 2024 ഒക്‌ടോബര്‍ 30 ന് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. ബിജു. കെ. സ്റ്റീഫനും എം.ജി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും കോട്ടയം അതിരൂപത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ജോസ് ജെയിംസും നിര്‍വഹിക്കുന്നതാണ്. ഒരാഴ്ച നീണ്ടുനില്‍കുന്ന ഈ കായിക മാമാങ്കം സംസ്ഥാനത്തെ കായിക പ്രതിഭകള്‍ക്കും കായിക പ്രേമികള്‍ക്കും ഒരു മികച്ച വേദിയാണ് എന്ന് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് അറിയിച്ചു. ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, ടൂര്‍ണമെന്റ് കണ്‍വീനറും വൈസ് പ്രിന്‍സിപ്പളുമായ ഡോ. തോമസ് കെ.സി, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി സെക്രട്ടറി ഡോ. മാത്യുസ് എബ്രഹാം, എന്നിവര്‍ കായികമേളയ്ക്ക് നേതൃത്വം നല്‍കുന്നതാണ്.

 

Previous Post

വാഴപ്പിള്ളി: മച്ചാനിക്കല്‍ മത്തായി ജോസഫ്

Next Post

കെ.സി.വൈ.എല്‍ അതിരൂപത ഫുട്ബോള്‍ മത്സരത്തില്‍ മടമ്പത്തിന് ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!