ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘അല്‍മാസ് 2024’ ഡിസംബര്‍ മാസം 22ന് രാവിലെ 10 മണിക്ക്‌കോളേജ് എഡ്യുക്കേഷനല്‍ തിയേറ്ററില്‍ വച്ച് പുതുപ്പള്ളി എംഎല്‍എ അഡ്വ. ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും.
മുന്‍കാല കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങാണ് ഈ വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലെ പ്രധാന ആകര്‍ഷണം. ‘ഈ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനത്തിലേക്ക് കോളേജിന്റെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, സെക്രട്ടറി പ്രൊഫ. ബിജു തോമസ് എന്നിവര്‍ അറിയിച്ചു.