ചിക്കാഗോ: ബെന്‍സന്‍വില്‍തിരുഹൃദയ ക്‌നാനായകത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പെസഹാ ആചരണത്തിന് വികാരി ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നമുക്കുവേണ്ടി സ്വന്തംശരീരരക്തങ്ങള്‍ ദാനമായി നല്‍കി വി.കുര്‍ബാന സ്ഥാപിച്ച കര്‍ത്താവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കാന്‍ മറക്കരുതെന്നും പൗരോഹിത്യസ്ഥാപനദിനമോര്‍മിപ്പിച്ചുകൊണ്ട് ഉച്ചിയുറയ്ക്കാത്ത പിഞ്ചുകുഞ്ഞിന്റെ ശിരസ്സില്‍ മാമോദീസാജലം തളിച്ചാരംഭിച്ച് മരവിച്ച മൃതദേഹത്തില്‍ കുന്തിരിക്കമിട്ട് സ്വര്‍ഗയാത്രയുടെ അനുഭവങ്ങളിലേയ്ക്ക് നയിക്കുന്ന പുരോഹിതരെ നന്ദിയോടെ ഓര്‍ക്കുവാനും പെസഹാ സന്ദേശത്തില്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ആഹ്വാനം ചെയ്തു. കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ റ്റീന്‍ മിനിസ്ട്രി അംഗങ്ങളായ 12 കുട്ടികളാണ് പങ്കെടുത്തത്. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി നടന്ന പീഡാനുഭവസ്മരണയ്ക്ക് ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി. സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ ദുഃഖവെള്ളിയുടെ സന്ദേശം നല്‍കി. സഹനങ്ങളെ ദൈവീക പദ്ധതിയുടെ ഭാഗമായി കാണാനും സ്‌നേഹത്തിന്റെ എക്കാലത്തെയും പ്രസക്തമായ ചിഹ്നമായ വി. കുരിശിന്റെ മാര്‍ഗം നമ്മുടെ ജീവിതവഴികളെ നയിക്കട്ടെയെന്നും അച്ചന്‍ ആഹ്വാനം ചെയ്തു. കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് അസി. വികാരി ഫാ.ബിന്‍സ് ചേത്തലില്‍ നേതൃത്വം നല്‍കി. കുരിശുരൂപം വണങ്ങിയശേഷം എല്ലാവര്‍ക്കും നേര്‍ച്ചക്കഞ്ഞിയും ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ലീന്‍സ് താന്നിച്ചുവട്ടില്‍ PRO