മുതിര്‍ന്നവര്‍ക്ക് നവ്യാനുഭവത്തിന്റെ ഒത്തുചേരല്‍ ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മുതിര്‍ന്നവര്‍ക്കായുള്ള ‘ ജോയ് മിനിസ്ട്രി’ ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ കൂട്ടായ്മയില്‍ ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങളായ മുതിര്‍ന്നവര്‍ക്കായി ഫാ. ബെന്‍സസ് ‘മുതിര്‍ന്നവരുടെ ആത്മീയത’ എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ് നയിക്കുകയും മുതിര്‍ന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.ജോയ് മിനിസ്ട്രി ഗ്രൂപ്പ് സെക്രട്ടറി അല്‍ഫോന്‍സ അബ്രാഹം റിപ്പോര്‍ട്ട് അവതരിപ്പിച്ചു . തുടര്‍ന്ന്ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള വിവിധ കര്‍മ്മ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ആവിഷ്‌കരിക്കുകയും ചെയ്തു . അതേതുടര്‍ന്ന് ജോയ് മിനിസ്ട്രി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓണസദ്യയും നടത്തപ്പെട്ടു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

കാരുണ്യത്തിന്റെ കരുതലായി ബെന്‍സന്‍വില്‍ ക്യാറ്റിക്കിസം കുട്ടികള്‍

Next Post

ടോറോണ്ടോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ പ്രധാന തിരുനാള്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!